ഇ.ഡി കുറ്റപത്രം; അനൂപ് ബിനീഷ് കോടിയേരിയുടെ ബിനാമി

ബംഗളുരു: ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഇ.ഡിയുടെ കുറ്റപത്രം. ബിനീഷ് കോടിയേരി ബിനാമികളെ ഉപയോഗിച്ച്‌ സാമ്ബത്തിക ക്രമക്കേട് നടത്തിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിക്കാനിരിക്കുന്ന കുറ്റപ്പത്രത്തില്‍ പറയുന്നത്.

ബിനീഷ് പറഞ്ഞാല്‍ എന്തും ചെയ്യുന്നയാളാണ് കേസിലെ ഒന്നാം പ്രതിയായ മുഹമ്മദ് അനൂപ്. ബിനീഷിന്‍റെ ബിനാമിയാണ് ഇയാള്‍. അനൂപിനെ മറയാക്കി നടത്തിയ മയക്കുമരുന്ന് ഇടപാടുകളിലൂടെ സമ്ബാദിച്ച വലിയതുക മറ്റ് വ്യവസായങ്ങളില്‍ നിക്ഷേപിച്ച്‌ വെളുപ്പിച്ചെടുക്കുകയായിരുന്നു ബിനീഷെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

സര്‍ക്കാര്‍ കരാറുകള്‍ ലഭിക്കുന്നതിനുള്ള കണ്ണിയായി ബിനീഷ് കോടിയേരി പ്രവര്‍ത്തിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may missed