ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്‌ടണ്‍: ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ജാേബൈഡന്‍. അമേരിക്കയുടെയും മറ്റുലോക രാജ്യങ്ങളുടെയും പ്രശ്നങ്ങളില്‍ ആവശ്യമില്ലാതെ തലയിട്ടാല്‍ ഇടപെടാന്‍ മടിക്കില്ലെന്ന ശക്തമായ സൂചനയാണ് അദ്ദേഹം നല്‍കുന്നത്. അമേരി​ക്കന്‍ സ്റ്റേറ്റ് ഡി​പ്പാര്‍ട്ടുമെന്റ് ജീവനക്കാരെ അഭിസംബോധനചെയ്യവെയാണ് മനുഷ്യാവകാശ നി​ഷേധവും സാമ്ബത്തി​ക ദുരുപയോഗവുമടക്കമുളള ചൈനയുടെ നടപടി​കളെ അമേരി​ക്ക ശക്തമായി​ നേരി​ടുമെന്ന് ബൈഡന്‍ പറഞ്ഞത്. ചൈന ഉയര്‍ത്തുന്ന വെല്ലുവിളി എന്തുതന്നെയായാലും അമേരിക്ക അതിനെ നേരിടുമെന്നും ബൈഡന്‍ പറഞ്ഞു.

അമേരിക്കയിലെ താെഴില്‍ അവസരങ്ങള്‍ക്കും അമേരിക്കന്‍ തൊഴിലാളികള്‍ക്കും ദോഷം വരുത്തുന്ന ചൈനയുടെ വ്യാപാര ദുരുപയോഗം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും അങ്ങനെചെയ്തുവെന്ന് ഉറപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനെയും അമേരിക്ക നേരത്തേ സൂചിപ്പിച്ചിരുന്നു. കമ്യൂണിസ്റ്റ് ചൈനയുടെ ഭീഷണി നേരിടുന്നതിന് പെന്റഗണ്‍ മുന്‍ഗണന നല്‍കണമെന്ന് സെനറ്റര്‍മാര്‍ ഉള്‍പ്പടെയുളളവര്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിരോധ സെക്രട്ടറിക്ക് അയച്ച കത്തുകളില്‍ ഇക്കാര്യം പലരും വ്യക്തമായി സൂചിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *