കലാപത്തില്‍ മരിച്ച കര്‍ഷകന്റെ കുടുംബത്തെ ആശ്വസിപ്പിച്ച്‌ പ്രിയങ്ക ഗാന്ധി

റാംപൂര്‍: റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ കലാപത്തില്‍ മരിച്ച കര്‍ഷകന്റെ കുടുംബത്തെ സന്ദര്‍ശിച്ച്‌ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യതലസ്ഥാനത്ത് നടന്ന ട്രാക്ടര്‍ റാലിക്കിടെയാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ നവ്‌റീത് സിങ്ങിന്റെ മരണം.

നവ്‌റീത് സിങ്ങിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച പ്രിയങ്ക, ഉത്തര്‍പ്രദേശില്‍ റാംപൂരില്‍ അദേഹത്തിനായി നടന്ന പ്രാര്‍ത്ഥന ചടങ്ങളിലും അവര്‍ പങ്കെടുത്തു.

റാലിക്കിടെയുണ്ടായ കലാപത്തിനിടെ ട്രാക്ടറില്‍ നിന്ന് നിലത്ത് വീണാണ് 27 കാരനായ സിങ്ങിന്റെ മരണം. പ്രിയങ്കയ്‌ക്കൊപ്പം യുപിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അജയ് കുമാര്‍ ലല്ലുവും എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *