കാര്‍ഷിക നിയമം പിന്‍വലിക്കില്ല; സൂചന നല്‍കി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഐക്യവും രാജ്യത്തോടുള്ള ആദരവുമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ പ്രതിജ്ഞയുമായി മുന്നോട്ടുപോകണമെന്നും മോദി വ്യക്തമാക്കി. ചൗരി ചൗരാ സംഭവത്തിന്റെ 100ാം വാര്‍ഷിക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകരയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ കുറിച്ച്‌ ലോകത്തിലെ ഏറ്റവും പ്രശസ്തമായ പോപ്പ് താരം റിഹാന ഉള്‍പ്പടെയുള്ളവര്‍ പ്രതികരിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

രാജ്യത്തെ കാര്‍ഷിക മേഖലയുടെ വികസനത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നിരവധി നടപടികളാണ് സ്വീകരിച്ചത്. നികുതിയുടെ ബാധ്യത സാധാരണക്കാര്‍ക്ക് നല്‍കാത്ത രീതിയിലാണ് ബജറ്റ് പ്രഖ്യാപനമെന്നും മോദി കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്താനുള്ള പ്രഖ്യാപനങ്ങളാണ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. കര്‍ഷകരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കിയെന്നും മോദി പറഞ്ഞു. കാര്‍ഷിക ബില്ല് പിന്‍വലിക്കില്ലെന്ന സൂചനയാണ് മോദി ഇതിലൂടെ നല്‍കിയത്.

കൊവിഡ് കാലത്ത് പൊലൂം രാജ്യത്ത് റെക്കോര്‍ഡ് ഉത്പാദനമാണ് രാജ്യത്തുണ്ടായത്. സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണിത്. ചൗരി ചൗരാ സമരത്തിലും കര്‍ഷകര്‍ മുഖ്യപങ്ക് വഹിച്ചിരുന്നെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *