മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ജയില്‍മോചിതനായി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ജയില്‍മോചിതനായി. 98 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് എം.ശിവശങ്കര്‍ ജയില്‍മോചിതനായത്. കാക്കനാട് ജില്ലാ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല.

കാക്കനാട് ജയിലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു. ഡോളര്‍ കടത്ത് കേസിലും ശിവശങ്കറിന് ജാമ്യം ലഭിച്ചതോടെയാണ് ജയില്‍ മോചിതനായത്. ജാമ്യം നല്‍കിയത് അന്വേഷണപുരോഗതിയും ആരോഗ്യവും വിലയിരുത്തിയെന്ന് കോടതി വ്യക്തമാക്കി. എല്ലാം തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണമെന്നതടക്കമുള്ള വ്യവസ്ഥകളോടെയാണ് കൊച്ചി എ.സി.ജെ.എം കോടതി ജാമ്യം അനുവദിച്ചത്. സ്വര്‍ണ്ണക്കടത്ത് കേസിലും കള്ളപ്പണ ഇടപാട് കേസിലും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may missed