സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ 15 വര്‍ഷവും കഴിഞ്ഞാല്‍ പൊളിക്കണം

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്നവതരിപ്പിച്ച പൊതു ബജറ്റില്‍ വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് പോളിസിയും. സ്വകാര്യ വാഹനങ്ങള്‍ക്ക്​ 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക്​ 15 വര്‍ഷവുമാണ്​ കാലാവധി. തുടര്‍ന്ന്​ ഇത്തരം വാഹനങ്ങള്‍ ഓട്ടോമേറ്റഡ് ഫിറ്റ്നസ് സെന്‍ററുകളില്‍ പരിശോധനക്ക്​ വിധേയമാക്കി പൊളിശാലകള്‍ക്ക്​ കൈമാറും.

പുതിയ നയം നടപ്പാക്കിയാല്‍ വായുമലിനീകരണവും പരിസ്​ഥിതി ആഘാതവും കുറക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമായ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മലിനീകരണവും എണ്ണ ഇറക്കുമതിയും കുറക്കാന്‍ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *