പ്രതിരോധമേഖലയ്‌ക്ക് 4.78 ലക്ഷം കോടി

ന്യൂഡല്‍ഹി: കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കിടെ ഏ‌റ്റവുമധികം തുക പ്രതിരോധരംഗത്ത് നീക്കിവച്ച ബഡ്‌ജ‌റ്റായി ഇന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച 2021-22 വര്‍ഷത്തെ കേന്ദ്ര ബഡ്‌ജറ്റ്. ആകെ 4.78 ലക്ഷം കോടി രൂപയാണ് പ്രതിരോഘ മന്ത്രാലയത്തിന് ബഡ‌്‌ജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. ഇതില്‍ 1.35 ലക്ഷംകോടി മൂലധന ചിലവുകള്‍ക്കാണ്.

‘ ഈ വര്‍ഷത്തെ ബഡ്‌ജറ്റില്‍ പ്രതിരോധ മേഖലയ്‌ക്ക് കൂടുതല്‍ പണം അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും നന്ദി അറിയിക്കുന്നു. പ്രതിരോധ മൂലധനത്തില്‍ 19 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഏ‌റ്റവുമധികം തുക വകയിരുത്തിയത് ഈ വര്‍ഷമാണ്.

Leave a Reply

Your email address will not be published. Required fields are marked *