ബാങ്കുകള്‍ക്കും ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും മുന്നറിയിപ്പുമായി ആര്‍.ബി.ഐ

ന്യൂഡല്‍ഹി: ബാങ്കുകളും ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനങ്ങളും ഭരണപരമായ കാര്യങ്ങള്‍ കൂടുതല്‍ ശക്​തിപ്പെടുത്തണമെന്ന്​ ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്​തികാന്ത ദാസ്​. വിര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കു​േമ്ബാഴാണ്​ ശക്​തികാന്ത ദാസ്​ ഇന്ത്യന്‍ സമ്ബദ്​വ്യവസ്ഥയെ കുറിച്ച്‌​ പ്രസ്​താവന നടത്തിയത്​. നല്ല ഭരണ സംവിധാനവും റിസ്​ക്​ മാനേജ്​മെന്‍റും ബാങ്കുകളുടേയും ബാങ്കിങ്​ ഇതര ധനകാര്യസ്ഥാപനങ്ങളുടേയും മികച്ച പ്രവര്‍ത്തനത്തിന്​ ആവശ്യ​മാണെന്ന്​ ശക്​തികാന്ത ദാസ്​ വ്യക്​തമാക്കി.

ധനകാര്യ സ്ഥാപനങ്ങളെ ശക്​തിപ്പെടുത്താനാണ് ആര്‍.ബി.ഐ​ ശ്രമം. സാമ്ബത്തിക സുസ്ഥിരത കൈവരിക്കുന്നതിനായി പ്രതിരോധ സംവിധാനമുണ്ടാക്കുകയാണ്​ ഇപ്പോഴത്തെ പ്രധാന ലക്ഷ്യം. പുതിയ സാ​ങ്കേതിക വിദ്യകളുടെ സഹായത്തോടെ ബാങ്കുകളിലെ പ്രതിസന്ധി മറികടക്കാനാണ്​ ശ്രമമെന്ന്​ ആര്‍.ബി.ഐ ഗവര്‍ണര്‍ പറഞ്ഞു.

ബാങ്കുകളില്‍ ശക്​തമായ ഇ​േന്‍റണല്‍ ഓഡിറ്റ്​ വേണം. ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കും. സമ്ബദ്​വ്യവസ്ഥയുടെ തിരിച്ചുവരവ്​ പ്രകടമാണ്​. ബാങ്കുകളിലെ മൂലധനസമാഹരണത്തിനും ആര്‍.ബി.ഐ പ്രാധാന്യം നല്‍കുന്നുണ്ടെന്ന്​ ശക്​തികാന്ത ദാസ്​ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *