ബജറ്റ് 2021; കേരളത്തോട് വിവേചനം, കേന്ദ്രത്തിനെതിരെ വിമര്‍ശനം

തിരുവനന്തപുരം: ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാറിനും സിഎജിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്.

കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് വിവേചാനാത്മക രീതിയിലാണ് പെരുമാറുന്നത്. ജിഎഎസ്ടി നഷ്ടപരിഹാരം ഇപ്പോഴും വെച്ചു വൈകിക്കുകയാണ്. സംസ്ഥാനങ്ങളുടെ വരുമാനം ഇടഞ്ഞ നിലയിലാണ്. മാന്ദ്യകാലത്ത് ചെലവ് ചുരുക്കേണ്ട സാഹചര്യമാണ് ഉള്ളത്.

15-ാം ധനകാര്യകമ്മീഷന്‍ റിപ്പോര്‍ട്ട് ഇനിയും ലഭ്യമായിട്ടില്ലെന്നും വ്യക്തമാക്കിയ തോമസ് ഐസക് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ കാര്‍ഷിക നിയമത്തിനെതിരേയും ആഞ്ഞടിച്ചു.

കാര്‍ഷിക നിയമത്തിലൂടെ കര്‍ഷകരെ കുത്തകകള്‍ക്ക് മുന്നില്‍ അടിയറവ് വെക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

കര്‍ഷകരുടെ സമരം ഐതിഹാസികമെന്നും ധനമന്ത്രി പറഞ്ഞു. കിഫ്ബിയെ തകര്‍ക്കാന്‍ ഫിനാന്‍സ് റിപ്പോട്ടിലൂടെ ശ്രമിക്കുകയാണ്. സംസ്ഥാനത്തിന്‍റെ ഭാഗം കേള്‍ക്കാതെ സിഎജി കിഫ്ബിയെ വിമര്‍ശിച്ചു. കിഫ്ബിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സംഭയില്‍ വെക്കും മുന്‍പാണ് ഐസക് വിമര്‍ശനം ആവര്‍ത്തിച്ചത്. ഐസക്കിന്‍റെ സിഎജി വിമര്‍ശനം നേരത്തേയും വിവാദമായിരുന്നു.

ട്രഷറി സേവിം​ഗ്സ് ബാങ്കിനെതിരേയും പ്രചാരണം നടക്കുന്നു. ഇത്തരം നീക്കങ്ങളെ കേരളം ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒട്ടേറെ ക്ഷേമ പദ്ധതിള്‍ ബജറ്റില്‍ തോമസ് ഐസക് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ക്ഷേമ പെന്‍ഷനുകളും ഏപ്രില്‍ മുതല്‍ 1600 രൂപയായി വര്‍ധിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *