കെ. അയ്യപ്പന്‍ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകും

തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന്‍ നാളെ (വെള്ളിയാഴ്ച) കസ്റ്റംസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകും. നാളെ ഹാജരാകണമെന്നാവശ്യപ്പെട്ട് കെ അയ്യപ്പന്റെ വീട്ടുവിലാസത്തിലേക്ക് കസ്റ്റംസ് വീണ്ടും നോട്ടീസ് അയച്ചിരുന്നു.

എം..എല്‍.എമാര്‍ക്കുള്ള പരിരക്ഷ നിയമസഭാ മന്ദിരത്തിലുള്ള സ്റ്റാഫിനും ഉണ്ടെന്നും ചോദ്യം ചെയ്യുന്നതിന് സ്പീക്കറുടെ മുന്‍കൂര്‍ അനുമതി വേണമെന്ന് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്ത് നല്‍കിയിരുന്നു,​ ഇതിന് കസ്റ്റംസ് രൂക്ഷമായ മറുപടി നല്‍കിയിരുന്നു. കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ല നിയമസഭാ റൂളിംഗുകളിലെ ചട്ടം 165 എന്ന് മനസിലാക്കണമെന്ന് കസ്റ്റംസ് നിയമസഭാ സെക്രട്ടേറിയറ്റിനോട് കത്തില്‍ പറയുന്നു.. ചട്ടം 165 ചൂണ്ടിക്കാട്ടിയാണ്, സ്റ്റാഫിനെ ചോദ്യം ചെയ്യുന്നതിന് സ്പീക്കറുടെ അനുമതി വേണമെന്ന് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്ത് നല്‍കിയത്.

പൊതുതാത്പര്യപ്രകാരമാണ് ഇ മെയിലില്‍ സ്പീക്കറുടെ അഡീഷണല്‍ പി എ അയ്യപ്പന് നോട്ടീസ് നല്‍കിയതെന്ന് മറുപടിക്കത്തില്‍ പറയുന്നു. ഉത്തരവാദപ്പെട്ട ഓഫീസില്‍ നിന്ന് ഇത്തരം മറുപടി പ്രതീക്ഷിച്ചില്ല. സ്പീക്കറുടെ ഓഫീസിന്റെ മഹത്വം സൂക്ഷിക്കാനാണ് ഈ മറുപടിയെന്നും കസ്റ്റംസ് കത്തില്‍ വ്യക്തമാക്കുന്നു. ചോദ്യം ചെയ്യല്‍ നടപടികള്‍ വൈകിപ്പിക്കാനാണ് നിയമസഭാസെക്രട്ടറിയുടെ ഈ മറുപടിയെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

You may missed