ലാവ്​ലിന്‍ കേസില്‍ സി.ബി.​ഐ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നത്​ വീണ്ടും നീട്ടി

ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവ്​ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിയാക്കാന്‍ സി.ബി.​െഎ സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കുന്നത്​ ​ സുപ്രീംകോടതി വീണ്ടും നീട്ടി. വ്യാഴാഴ്​ച ഒടുവിലത്തെ കേസായി ലാവ്​ലിനുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും കേള്‍ക്കുമെന്ന്​ നേരത്തെ വ്യക്​തമാക്കിയ ജസ്​റ്റിസ്​ യു.യു ലളിത്​ അധ്യക്ഷനായ ബെഞ്ച്​ അവ ചൊവ്വാഴ്​ച കേള്‍ക്കുമെന്ന്​ വ്യക്​തമാക്കി.

വൈകീട്ട്​ നാല്​ മണിയായിട്ടും 35ാമത്തെ കേസായ ലാവ്​ലിന്‍ ഹരജികള്‍ പരിഗണിക്കാന്‍ കഴിയാത്തിതി​െന തുടര്‍ന്നാണ്​ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടത്​ പ്രകാരം കേസ്​ ചൊവ്വാഴ​്​ചത്തേക്ക്​ മാറ്റിയത്​.

ലാവ്​ലിന്‍ അവസാനം കേള്‍ക്കാം എന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഇന്ന് കേള്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ചൊവ്വാഴ്ച കേള്‍ക്കണമെന്നും മേത്ത ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സി.ബി.ഐ പുതുതായി ഫയല്‍ ചെയ്യുമെന്ന്​ പറഞ്ഞ രേഖകള്‍ കിട്ടിയി​ട്ടില്ലെന്ന് അഡ്വ. ബസന്ത്​ ബോധിപ്പിച്ചപ്പോള്‍ കിട്ടുമെന്ന്​ ഉറപ്പ് വരുത്താമെന്ന്​ തുഷാര്‍ മേത്ത മറുപടി നല്‍കി.

ലാവലിന്‍ കേസില്‍ പിണറായി വിജയന്‍, കെ.മോഹന്‍ ചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ ഹൈകോടതി നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സി.ബി.ഐ അപ്പീല്‍ നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *