യു.പിയില്‍ ശ്മശാനത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് 18 മരണം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മുറാദ്‌നഗറില്‍ ശ്മശാനത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 18 പേര്‍ മരിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 25 ഓളം പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഗാസിയാബാദ് പൊലീസ് അറിയിച്ചു.

സംഭവം നടന്ന ഉടനെ പൊലീസും ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘവും സ്ഥലത്തെത്തിയിരുന്നു.  മഴ പെയ്യുന്നതിനിടെ കെട്ടിടത്തില്‍ അഭയം തേടിയവരാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

You may missed