സിപിഎമ്മിന്റെയും വെള്ളാപ്പള്ളിയുടെയും ലക്ഷ്യം അപകടകരം: ലീഗ്

കോഴിക്കോട്: സിപിഎമ്മും എസ്‌എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശനും ഭൂരിപക്ഷ വര്‍ഗീയതയെ പ്രോല്‍സാഹിപ്പിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ എംപി. മുസ്ലിം ലീഗില്‍ വര്‍ഗീയത ആരോപിച്ച്‌ ഭൂരിപക്ഷ വര്‍ഗീയതയെ വളര്‍ത്താനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇരുവരുടെയും നീക്കം അപകടം ചെയ്യും. അതി തീവ്ര വര്‍ഗീയതയുണ്ടാക്കുകയാണ് വെള്ളാപ്പള്ളി ചെയ്യുന്നത്. ബിജെപിയെ സഹായിക്കുന്ന സമീപനമാണ് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ സ്വീകരിക്കുന്നതെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണത്തിനാണ് യുഡിഎഫ് ശ്രമിച്ചതെന്ന് നേരത്തെ എ വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം, ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളില്‍ മുസ്ലിം സമുദായം അപ്രമാദിത്തം നേടിയിട്ടുണ്ടെന്നാണ് വെള്ളപ്പള്ളി നടേശന്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed