മൂന്നാം ട്വന്റി20യില്‍ ഇന്ത്യക്ക് തോല്‍വി

സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 മത്സര പരമ്ബരയില്‍ അവസാന മത്സരത്തില്‍ ഇന്ത്യയ്‌ക്ക് തോല്‍വി.  പരമ്പര തൂത്തുവാരാനുള്ള ഇന്ത്യന്‍ മോഹത്തിന് മങ്ങലേല്‍പ്പിച്ചാണ് മൂന്നാം മത്സരം ആസ്ട്രേലിയ വിജയിച്ചത്. 187 റണ്‍സ് പിന്‍തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നായകന്‍ വിരാട് കോഹ്‍ലിയുടെ(85) ഒറ്റയാള്‍ പോരാട്ടത്തിനായിരുന്നു സിഡ്നി സാക്ഷ്യം വഹിച്ചത്. പക്ഷെ, അത് ഫലം കണ്ടില്ല. കൃത്യമായ ഇടവേളകളില്‍ ഓസീസ് ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴ്ത്തി.

നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ആസ്ട്രേലിയ 186 റണ്‍സെടുക്കുകയായിരുന്നു. അവസാന ഓവറുകളില്‍ തകര്‍ത്താടിയ ഗ്ലെന്‍ മാക്സ്‍വെല്ലും(54) തുടക്കം മുതല്‍ ഇന്നിങ്സിന്‍റെ നെടും തൂണായി നിലയുറപ്പിച്ച് റണ്‍സ് അടിച്ചുകൂട്ടിയ മാത്യു വെയ്ഡുമാണ്(80) ആസ്ട്രേലിയക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed