കോവിഡ് വാക്സിന്‍ ആഴ്ചകള്‍ക്കകം ലഭ്യമാകുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന്‍ ആഴ്ചകള്‍ക്കകം ലഭ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശാസ്ത്രജ്ഞര്‍ അംഗീകാരം നല്‍കുന്ന ഉടന്‍ വാക്സീനേഷന്‍ ആരംഭിക്കും. കോവിഡ് മുന്നണിപ്പോരാളികള്‍ക്കായിരിക്കും വാക്സീന്‍ നല്‍കുന്നതില്‍ മുന്‍ഗണനയെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്സീന്‍റെ നിര്‍മാണവും വിതരണവും സര്‍വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. വാക്സീന്‍ സൗജന്യമായി ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത പാര്‍ലമെന്‍റിലെ വിവിധ കക്ഷി നേതാക്കള്‍ ആവശ്യപ്പെട്ടു. വില സംബന്ധിച്ച് സംസ്ഥാനങ്ങളുമായി ചര്‍ച്ച തുടരുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, പ്രാ​യ​മ​യ​വ​ർ ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​ർ എ​ന്നി​വ​ർ​ക്കാ​ണ് കോ​വി​ഡ് വാ​ക്സി​ൻ ആ​ദ്യം ന​ൽ​കു​ക​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പറഞ്ഞു. വി​ല​കു​റ​ഞ്ഞ​തും സു​ര​ക്ഷി​ത​വു​മാ​യ വാ​ക്സി​ൻ ല​ഭി​ക്കാ​ൻ ലോ​കം കാ​ത്തി​രി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് ലോ​കം ഇ​ന്ത്യ​യെ നി​രീ​ക്ഷി​ക്കു​ന്ന​ത്. കു​റ​ഞ്ഞ വി​ല​യ​ക്ക് വാ​ക്സി​ൻ ല​ഭ്യ​മാ​ക്കാ​നാ​ണ് കേ​ന്ദ്രം ശ്ര​മി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റും വാ​ക്സി​ൻ നി​ർ​മാ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. കാ​ത്തി​രി​പ്പ് നീ​ളി​ല്ല, ശാ​സ്ത്ര​ജ്ഞ​ർ‌ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.കോ​വി​ഡ് വാ​ക്സി​ൻ ആ​ദ്യ​മാ​യി ല​ഭി​ക്കു​ന്ന​ത് മു​ൻ‌​നി​ര ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, പ്രാ​യ​മാ​യ​വ​ർ, ഗു​രു​ത​ര രോ​ഗ​ങ്ങ​ളു​ള്ള​വ​ർ എ​ന്നി​വ​ർ​ക്കാ​യി​രി​ക്കും. വാ​ക്‌​സി​ന്‍റെ വി​ല സം​ബ​ന്ധി​ച്ച് കേ​ന്ദ്രം സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ട്. പൊ​തു​ജ​നാ​രോ​ഗ്യ​ത്തെ മു​ൻ​നി​ർ​ത്തി​യാ​വും തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ക്സി​ൻ വ​ലി​യ തോ​തി​ൽ നി​ർ​മി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഇ​ന്ത്യ​യി​ലു​ണ്ട്. വാ​സ്ത​വ​ത്തി​ൽ, ഇ​ന്ത്യ​യു​ടെ ത​യാ​റെ​ടു​പ്പ് മ​റ്റു​ള്ള​വ​രെ അ​പേ​ക്ഷി​ച്ച് മി​ക​ച്ച​താ​ണെ​ന്നും മോ​ദി ചൂ​ണ്ടി​ക്കാ​ട്ടി.

Leave a Reply

Your email address will not be published. Required fields are marked *