എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്ന്​ പ്രധാനമന്ത്രി

ന്യൂ​ഡ​ല്‍ഹി: സു​ര​ക്ഷി​ത​വും ശാ​സ്ത്രീ​യ​വു​മാ​യി കോ​വി​ഡ്​ വാ​ക്​​സി​ന്‍ എ​ല്ലാ​വ​ര്‍​ക്കും ല​ഭ്യ​മാ​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സം​സ്ഥാ​ന​ങ്ങ​ള്‍ വാ​ക്‌​സി​ന്‍ സം​ഭ​ര​ണ​ത്തി​നും വി​ത​ര​ണ​ത്തി​നു​മാ​യി ശീ​തീ​ക​ര​ണ സം​വി​ധാ​നം ഉ​ള്‍പ്പ​ടെ സു​ര​ക്ഷി​ത മാ​ര്‍ഗ​ങ്ങ​ള്‍ സ​ജ്ജീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ചൊ​വ്വാ​ഴ്​​ച വി​ഡി​യോ കോ​ണ്‍ഫ​റ​ന്‍സി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

കേ​ര​ളം, മ​ഹാ​രാ​ഷ്​​ട്ര, ഡ​ല്‍ഹി, ബം​ഗാ​ള്‍, ക​ര്‍ണാ​ട​ക, ഉ​ത്ത​ര്‍പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ന്‍, ഛത്തി​സ്ഗ​ഢ്​ മു​ഖ്യ​മ​ന്ത്രി​മാ​രും കേ​​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്​ ഷാ​യും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

പാ​ര്‍ശ്വ​ഫ​ല​ങ്ങ​ള്‍ ഉ​ള്‍പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ ശാ​സ്ത്രീ​യ അ​ടി​സ്ഥാ​ന​ത്തി​ല്‍ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്നും മോ​ദി വ്യ​ക്ത​മാ​ക്കി. സം​സ്​​ഥാ​ന​ങ്ങ​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച ശേ​ഷം വാ​ക്​​സി​ന്‍ ന​ല്‍​കു​ന്ന​തി​നു​ള്ള മു​ന്‍​ഗ​ണ​ന ത​യാ​റാ​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഒ​രു കോ​ടി ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക്​ വാ​ക്​​സി​ന്‍ ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *