പോ​ലീ​സ് ആ​ക്‌ട് ദു​രു​പ​യോ​ഗ സാ​ധ്യ​ത​യു​ള്ള ഡ്രാ​ക്കോ​ണി​യ​ന്‍ നി​യ​മ​മാ​കും: വി.​ഡി. സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പോ​ലീ​സ് ആ​ക്‌ട് ഭേ​ദ​ഗ​തി ചെ​യ്ത് ഓ​ര്‍​ഡി​ന​ന്‍​സ് ഭ​ര​ണ​ഘ​ട​ന​യു​ടെ 19 (1) വ​കു​പ്പ് ഉ​റ​പ്പു ത​രു​ന്ന അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള മൗ​ലി​ക​മാ​യ അ​വ​കാ​ശ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. പുതിയ ഭേദഗതി അനുസരിച്ച്‌ ഏത് മാധ്യമത്തിലും വ്യക്തികള്‍ക്കെതിരായി രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളുടെ പേരില്‍ പോലീസിന് ഒരാളെ വാറന്റില്ലാതെ അറസ്റ്റ് ചെയ്ത് ജയിലിലാക്കാന്‍ കഴിയുമെന്നും വി.ഡി സതീശന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്‌

കേരള പോലീസ് ആക്‌ട് ഭേദഗതി ചെയ്ത് ഒരു ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ 118 A എന്ന പുതിയ വകുപ്പ് എഴുതിച്ചേര്‍ത്തിരിക്കുകയാണ്.

1. ഈ ഭേദഗതി ഭരണഘടനയുടെ 19 (1) വകുപ്പ് ഉറപ്പു തരുന്ന അഭിപ്രായം പ്രകടിപ്പിക്കാനുള്ള മൗലികമായ അവകാശത്തിന്റെ ലംഘനമാണ്.

2. പാര്‍ലമെന്റ് പാസ്സാക്കിയ ഐ ടി ആക്ടിന്റെ 66 A വകുപ്പ് ഇതേ കാരണത്താല്‍ സുപ്രീം കോടതി റദ്ദാക്കിയതാണ്.

3. പുതിയ ഭേദഗതി അനുസരിച്ച്‌ ഏത് മാധ്യമത്തിലും വ്യക്തികള്‍ക്കെതിരായി രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളുടെ പേരില്‍ പോലീസിന് ഒരാളെ വാറന്റില്ലാതെ അറസ്റ്റ് ചെയ്ത് ജയിലിലാക്കാന്‍ കഴിയും.

4. ഏത് മാധ്യമത്തിലാണെങ്കിലും നടത്തുന്ന പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണോ എന്ന് പരിശോധിക്കാനുള്ള വിവേചനാധികാരം പോലീസിനാണ് നല്‍കിയിരിക്കുന്നത്.

5. അത് രാഷ്ട്രീയ എതിരാളികള്‍ക്കും ഇഷ്ടമില്ലാത്തവര്‍ക്കും എതിരെ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ള ഒരു ഡ്രാക്കോണിയന്‍ നിയമമായി മാറും.

6. ഐ പി സി യുടെ 500-ാം വകുപ്പനുസരിച്ച്‌ അപകീര്‍ത്തി പെടുത്തുന്നതിന് എതിരെ ക്രിമിനല്‍ കേസെടുക്കുമ്ബോള്‍, ക്രിമിനല്‍ നടപടി ക്രമത്തിന്റെ 199-ാം വകുപ്പനുസരിച്ച്‌ ലഭിക്കുന്ന സംരക്ഷണം പോലീസ് ആക്ടിന്റെ 118 A അനുസരിച്ച്‌ കേസെടുക്കുമ്ബോള്‍ ലഭിക്കുന്നില്ലായെന്നത് വിചിത്രമാണ്.

7. ഐ ടി ആക്ടിന്റെ 66 A വകുപ്പിനെതിരായി പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ നിലപാടെടുത്തിരുന്ന സി പി എം ദേശീയ നേതൃത്വം കേരളത്തില്‍ അവരുടെ സര്‍ക്കാര്‍ സമാനമായ ഒരു നിയമ നിര്‍മ്മാണം നടത്തുന്നതിന് മൂക സാക്ഷികളായി നില്‍ക്കുന്നതിന്റെ കാരണമെന്താണ്?

Leave a Reply

Your email address will not be published. Required fields are marked *