എല്ലാ അഭിപ്രായങ്ങളും പരിഗണിക്കും: സിപിഎം കേന്ദ്രനേതൃത്വം

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ പൊലീസ് നിയമഭേദഗതിയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സിപിഎം കേന്ദ്രനേതൃത്വം. നിയമഭേദഗതിക്ക് എതിരെ ഉയര്‍ന്ന എല്ലാത്തരം ക്രിയാത്മക അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുമെന്ന് സിപിഎം കേന്ദ്രനേതൃത്വം ഔദ്യേഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു.

നിയമഭേദഗതിക്ക് എതിരെ പ്രതിപക്ഷത്തിന് പുറമേ, ഇടതുപക്ഷത്തുനിന്നും വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സിപിഎം കേന്ദ്രനേൃത്വത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *