രണ്ടില ചിഹ്നം മരവിപ്പിച്ചു; പകരം ചെണ്ടയും ഫാനും

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം മരവിപ്പിച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ജോസ് കെ. മാണി വിഭാഗവും രണ്ടില ചിഹ്നം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ ചിഹ്നം മരവിപ്പിച്ചത്.

ചിഹ്നം മരവിച്ച നടപടി ഹൈക്കോടതിയില്‍ നിലവിലുള്ള രണ്ട് കേസുകളിലെ വിധിക്ക് വിധേയമായിരിക്കും. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പി.ജെ ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് കെ മാണി വിഭാഗത്തിന് ടേബിള്‍ ഫാനും ചിഹ്നം അനുവദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *