പുനര്‍മൂല്യ നിര്‍ണയത്തില്‍ വീഴ്‍ച വരുത്തിയ അധ്യാപകരുടെ വിശദീകരണം തേടും

തിരുവനന്തപുരം: സാങ്കേതിക സര്‍വ്വകലാശാലയില്‍ പുനര്‍മൂല്യ നിര്‍ണയത്തില്‍ വീഴ്ച വരുത്തിയ 82 അധ്യാപകരില്‍ നിന്നും വിശദീകരണം തേടാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനമായി. ബിടെക്ക് ഏഴാം സെമസ്റ്റര്‍ പരീക്ഷയില്‍ പുനര്‍മൂല്യ നിര്‍ണയത്തിലൂടെ അനര്‍ഹര്‍ക്ക് കൂടുതല്‍ മാ‍ര്‍ക്ക് കൊടുത്ത് വിജയിപ്പിച്ചതായും ഉയര്‍ന്ന ഗ്രേഡുകള്‍ നല്‍കിയതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി എടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

പുനര്‍മൂല്യ നിര്‍ണയത്തിന് പോയ 24854 ഉത്തര കടലാസ്സുകളില്‍ 24 ശതമാനം പേര്‍ വിജയിക്കുകയും 34 ശതമാനം പേര്‍ക്ക് ഉന്നത ഗ്രേഡ് ലഭിക്കുകയുണ്ടായി. ഇതോടെ സര്‍വകലാശാല ആദ്യമൂല്യ നിര്‍ണയം നടത്തിയ അധ്യാപകരോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ ഇതിനെതിരെ ആദ്യം മൂല്യനിര്‍ണയം നടത്തിയ അധ്യാപകര്‍ പരാതി കൊടുത്തു . തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് ഉണ്ടെന്ന് അറിയുന്നത്. കേരളത്തില്‍ തന്നെ ആദ്യമായാണ് ഇത്രയും അധ്യാപകരോട് ഒരു സര്‍വകലാശാല വിശദീകരണം തേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *