നി​ര്‍​ഭ​യ ഹോ​മു​ക​ള്‍ സ​ര്‍​ക്കാ​ര്‍ പൂ​ട്ടാ​നൊ​രു​ങ്ങു​ന്നു

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന 13 നി​ര്‍​ഭ​യ ഹോ​മു​ക​ള്‍ സ​ര്‍​ക്കാ​ര്‍ പൂ​ട്ടാ​നൊ​രു​ങ്ങു​ന്നു . ഈ നി​ര്‍​ഭ​യ ഹോ​മു​ക​ളി​ല്‍ ക​ഴി​യു​ന്ന കു​ട്ടി​ക​ളെ തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ പു​തി​യ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ത​യ്യാ​റെ​ടു​ക്കു​ന്ന​ത് .

ഇ​തോ​ടെ പോ​ക്സോ കേ​സ് ഇ​ര​ക​ളു​ടെ പു​ര​ന​ധി​വാ​സം പ്ര​തി​സ​ന്ധി​യി​ലാ​കും . സം​സ്ഥാ​ന​ത്ത് പോ​ക്സോ കേ​സ് ഇ​ര​ക​ളെ സം​സ്ഥാ​ന​ത്തെ 14 വി​മ​ന്‍ ആ​ന്‍​ഡ് ചൈ​ല്‍​ഡ് ഹോ​മു​ക​ളി​ലാ​യാ​ണ് താ​മ​സി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​നി​മു​ത​ല്‍ 10നും 18​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള അ​ന്തേ​വാ​സി​ക​ളെ തൃ​ശൂ​രി​ലെ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റു​ന്ന​തി​നാ​ണ് വ​നി​താ ശി​ശു​ക്ഷേ​മ വ​കു​പ്പ് ത​യാ​റെ​ടു​ക്കു​ന്ന​ത്.

അ​തേ​സ​മ​യം നി​ര്‍​ഭ​യ ഹോ​മു​ക​ളി​ലെ താ​മ​സ​ക്കാ​രെ മാ​റ്റു​ക മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്ന​തെ​ന്നു വ​നി​ത ശി​ശു​വി​ക​സ​ന മ​ന്ത്രി കെ.​കെ. ശൈ​ല​ജ വ്യക്തമാക്കി .

തൃ​ശൂ​രി​ല്‍ 200 പേ​ര്‍​ക്ക് താ​മ​സി​ക്കാ​ന്‍ ക​ഴി​യു​ന്ന മാ​തൃ​കാ ഹോ​മാ​ണ് ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. നി​ര്‍​ഭ​യ ഷെ​ല്‍​ട്ട​ര്‍ ഹോ​മു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന പ​ഠി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള കു​ട്ടി​ക​ള്‍​ക്ക് വേ​ണ്ടി മി​ക​ച്ച ശാ​സ്ത്രീ​യ​മാ​യ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് തൃ​ശൂ​രി​ല്‍ പു​തി​യ മാ​തൃ​ക ഹോം ​സ്ഥാ​പി​ച്ച​ത്. നി​ല​വി​ല്‍ സംസ്ഥാനത്തെ നി​ര്‍​ഭ​യ ഹോ​മു​ക​ളെ​ല്ലാം എ​ന്‍​ജി​ഒ​ക​ളു​ടെ കീ​ഴി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

കു​ട്ടി​ക​ളും മു​തി​ര്‍​ന്ന​വ​രും ഒ​പ്പം 350 ഓ​ളം താ​മ​സ​ക്കാ​രു​മാ​ണ് നി​ര്‍​ഭ​യ ഹോ​മു​ക​ളില്‍ കഴിയുന്നത് . ഈ ​ഹോ​മു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് . ജ​ന​സാ​ന്ദ്ര​ത​യു​ള്ള പ്ര​ദേ​ശ​ത്താ​ണ് ഈ ​ഹോ​മു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് എ​ന്ന​തി​നാ​ല്‍ കു​ട്ടി​ക​ളെ അ​പാ​യ​പ്പെ​ടു​ത്താ​നോ വ​ശീ​ക​രി​ച്ച്‌ പ്ര​തി​ക​ള്‍​ക്ക് അ​നു​കൂ​ല​മാ​ക്കാ​നോ​യു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കാ​റു​ണ്ട് .

ഈ ​കു​ട്ടി​ക​ള്‍​ക്ക് കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ തന്നെ ഒ​തു​ങ്ങി​ക്ക​ഴി​യേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് ഉള്ളത് . ഒ​രു മു​റി​യി​ല്‍ പ​ല ത​ര​ത്തി​ലു​ള്ള ആ​ളു​ക​ളാ​ണ് ക​ഴി​യു​ന്ന​ത് . ഇ​വ​രെ ശാ​സ്ത്രീ​യ​മാ​യി മാ​റ്റി പു​ന​ര​ധി​വ​സി​പ്പി​ക്കു​ക​യാ​ണ് വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മ​ന്ത്രി കൂട്ടിച്ചേര്‍ത്തു .

Leave a Reply

Your email address will not be published. Required fields are marked *