കോട്ടയത്ത് എല്‍.ഡി.എഫില്‍ സീറ്റ് ധാരണ

കോട്ടയം: തര്‍ക്കങ്ങള്‍ക്കൊടുവില്‍ കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് എല്‍.ഡി.ഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. ആകെ 22 സീറ്റുകളില്‍ ഒന്‍പത് വീതം സീറ്റുകളില്‍ സി.പി.എമ്മും കേരള കോണ്‍ഗ്രസും മത്സരിക്കും. സി.പി.ഐയ്്ക്ക് നാല് സീറ്റുകള്‍ ലഭിച്ചു. എന്‍.സി.പിക്കും ജനതാദളിനും കോട്ടയം ജില്ലാ പഞ്ചായത്തില്‍ സീറ്റില്ല.

പന്ത്രണ്ട് സീറ്റുകളാണ് കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. കൂടുതല്‍ സീറ്റുകള്‍ വിട്ടുനല്‍കില്ലെന്ന് സി.പി.ഐ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സി.പി.ഐ രണ്ട് സീറ്റുകള്‍ വിട്ടുനല്‍കണമെന്നായിരുന്നു സി.പി.എമ്മിന്റെ ആവശ്യം. ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതോടെ സി.പി.ഐയുടൈ ആവശ്യം സി.പി.എം അംഗീകരിച്ചു.

അതേസമയം പാലാ നഗരസഭയിലേക്കുള്ള സീറ്റ് ചര്‍ച്ചകള്‍ പൂര്‍ണമായില്ല. ഏഴ് സീറ്റ് വേണമെന്നാണ് സി.പി.ഐയുടെ ആവശ്യം. 17 സീറ്റുകളാണ് പാലായില്‍ ജോസ് വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed