മന്ത്രി കെ.ടി. ജലീലിന്റെ പി.എച്ച്‌.ഡി.ക്കെതിരായ പരാതിയില്‍ തുടര്‍നടപടിക്ക് ഗവര്‍ണര്‍

തിരുവനന്തപുരം: വിശുദ്ധ ഗ്രന്ഥം കടത്തല്‍, പ്രോട്ടോകോള്‍ ലംഘനം തുടങ്ങിയ വിവാദങ്ങളില്‍ കുടുങ്ങിയിരിക്കുന്ന  മന്ത്രി കെ.ടി. ജലീലിന്റെ പി.എച്ച്‌.ഡി.ക്കെതിരായ പരാതിയില്‍ തുടര്‍നടപടിക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി.

പരാതി ഗവര്‍ണര്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ആണ് കൈമാറിയിരിക്കുന്നത്. ജലീലിന്റെ പി.എച്ച്‌.ഡി. പ്രബന്ധത്തില്‍ മൗലിക സംഭാവനയില്ലെന്നും വിദഗ്ധ പാനല്‍ പുനഃപരിശോധിക്കണമെന്നുമായിരുന്നു പരാതി. പരാതി ലഭിച്ച പി എച്ച്‌ ഡി പ്രബന്ധം പരിശോധിച്ച്‌ ഉചിതമായ നടപടിയെടുക്കണമെന്ന് ഗവര്‍ണര്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് നിര്‍ദേശം നല്‍കി.

മലബാര്‍ ലഹളയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും ആലി മുസലിയാരുടേയും പങ്കിനെ കുറിച്ചാണ് ജലീല്‍ ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്. 2006ലായിരുന്നു കെ ടി ജലീലിന് ഡോക്‌ടറേറ്റ് കിട്ടിയത്. എന്നാല്‍ കൈയില്‍ കിട്ടിയ നൂറ് കണക്കിന് ഉദ്ധരണികള്‍ അക്ഷര തെറ്റുകളോടെ പകര്‍ത്തിയെഴുതി സര്‍വകലാശാല‌യ്‌ക്ക് സമര്‍പ്പിച്ചുവെന്നും പ്രബദ്ധത്തില്‍ അക്ഷര തെറ്റുകള്‍ക്കൊപ്പം വ്യാകരണ പിശകുമുണ്ടെന്നും സേവ് യൂണിവേഴ്‌സിറ്റി ഫോറം ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *