വിടുതല്‍ ഹര്‍ജിയില്‍ പുനഃപരിശോധന വേണമെന്ന ഫ്രാങ്കോയുടെ ആവശ്യം സുപ്രീം കോടതി തള്ളി

ന്യുഡല്‍ഹി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ മുന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ പുഃനപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. വിചാരണയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ് ഫ്രാങ്കോ സമര്‍പ്പിച്ചിരുന്ന വിടുതല്‍ ഹര്‍ജി നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.

ഇതിനെതിരെ നല്‍കിയ അപ്പീല്‍ സുപ്രീം കോടതിയും തള്ളി. ഇത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് എസ്.എ ബോബ്‌ദെ, ജസ്റ്റീസ് ബൊപ്പണ്ണ, ജസ്റ്റീസ് രാമ സുബ്രഹ്മണ്യം എന്നിവരുടെ ബെഞ്ച് തള്ളിയത്. മുന്‍ ഉത്തരവില്‍ അപാകതയൊന്നും കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജി തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യവും കോടതി നിരസിച്ചു. ഇതോടെ കേസിലെ വിചാരണ ഒഴിവാക്കാനുള്ള ഫ്രാങ്കോയുടെ എല്ലാ നിയമപോരാട്ടങ്ങളും അവസാനിച്ചു. ഇനി ഒരു തിരുത്തല്‍ ഹര്‍ജിക്ക് മാത്രമാണ് സാധ്യതയുള്ളത്. ഇതിലും അനുകൂലമായ തീരുമാനമുണ്ടാകാന്‍ സാധ്യത കുറവാണ്.

അതേസമയം, കേസില്‍ വിചാരണ കോട്ടയത്തെ വിചാരണ കോടതിയില്‍ തുടരുകയാണ്. ഈ മാസം 12ന് വിചാരണ തുടരും

Leave a Reply

Your email address will not be published. Required fields are marked *