“ദി ഗെയിം “

എല്ലാ ഗ്രാമത്തിലും കാണും ആ ഗ്രാമത്തിന്റെ സ്പന്ദനങ്ങൾ തിരിച്ചറിയുന്ന ഒരു ചായക്കട. അത്തരത്തിലുള്ള ഒന്നാണ് ജോസഫേട്ടന്റെ ചായക്കട. അതിന് ചുറ്റും കുറെ ഗ്രാമീണ ജീവിതങ്ങളുണ്ട്. പുതിയ തലമുറയിലെ ഹൈടെക്കായ കുട്ടികളും ഈ ഗ്രാമത്തിലുണ്ട്. സ്വാഭാവികമായും അവരുടെ ചിന്തകളും പ്രവർത്തികളും അൽപ്പം ഹൈടെക്ക് തന്നെയാകും. ഇന്റർനെറ്റിന്റെ പരിമിതികളില്ലാത്ത സാധ്യതകൾ അവർക്ക് മുന്നിൽ തുറന്നിട്ടിരിക്കുന്നത് നന്മതിന്മകളുടെ സമ്മിശ്രലോകമാണ്. അവനവന്റെ കഴിവിൽ വിശ്വാസമുള്ള കുട്ടികൾ ഒരുങ്ങുകയാണ് , പുതിയ കളിക്കായി..

എം കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെനീഷ് മുഹമ്മദ് വാടാനപ്പള്ളി നിർമ്മിച്ച് റഫീഖ് പട്ടേരി രചന നിർവ്വഹിക്കുന്ന “ദി ഗെയിം ” എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്യുന്നത് നൈഷാബ് .സി ആണ്.

ചലച്ചിത്ര നടന്മാരും തിരക്കഥാകൃത്തുക്കളുമായ വിഷ്ണു ഉണ്ണികൃഷ്ണൻ , ബിബിൻ ജോർജ് , പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ തുടങ്ങിയവരുടെ എഫ് ബി പേജുകളിലൂടെയാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റർ റിലീസ് ചെയ്തത്.

ട്രെയിലർ റിലീസ്,  കോമഡി ഉത്സവം ആർട്ടിസ്റ്റ് അൻഷാദ് അലിയുടെ ഫേസ്ബുക്ക് വഴിയും ചിത്രത്തിന്റെ റിലീസ്,  ആസിഫ് അലി, പ്രൊ. കൺട്രോളർ ബാദുഷ എന്നിവരുടെ എഫ് ബി പേജുകളിലൂടെയുമായിരുന്നു.

ശിവജി ഗുരുവായൂർ , അൻഷാദ് അലി , ലത്തീഫ് കുറ്റിപ്പുറം, ഓ.കെ. രാജേന്ദ്രൻ , സലാം മലയംകുളത്തിൽ, ജാൻ തൃപ്രയാർ, അർജുൻ ഇരിങ്ങാലക്കുട, ചാൾസ് എറണാകുളം, മിഥിലാജ് മൂന്നാർ, സുഫിയാൻ മാറഞ്ചേരി, നൗഷാദ്, ഇസ്റ , ഇൻഷ എന്നിവരഭിനയിക്കുന്നു.

ബാനർ – എം കെ പ്രൊഡക്ഷൻ, നിർമ്മാണം – റെനീഷ് മുഹമ്മദ് വാടാനപ്പള്ളി, സംവിധാനം – നൈഷാബ് സി, തിരക്കഥ, സംഭാഷണം – റഫീഖ് പട്ടേരി, കഥാതന്തു – നിഷാദ് എം കെ, ഛായാഗ്രഹണം – ലത്തീഫ് മാറാഞ്ചേരി, എഡിറ്റിംഗ് – താഹിർ , പ്രൊഡക്ഷൻ കൺട്രോളർ – റഫീഖ് എം, പശ്ചാത്തലസംഗീതം – എം ടി ശ്രുതികാന്ത്, ശബ്ദലേഖനം – ആദിസ്നേവ് , റിക്കോർഡിസ്റ്റ് – റിച്ചാർഡ് അന്തിക്കാട്, സ്‌റ്റുഡിയോ – ചേതന മീഡിയ തൃശൂർ, അസി: ക്യാമറാമാൻ – ആസാദ്, വി എഫ് എക്സ്- അനീഷ് വന്നേരി ( എ.വി. മീഡിയ, ദുബായ്) , ചമയം – സുധീർ കൂട്ടായി , സഹസംവിധാനം – റസാഖ് സെക്കോറം , സംവിധാന സഹായികൾ – ഷെഫീർ വടക്കേകാട് , ഷെബി ആമയം, സ്റ്റിൽസ് – രദുദേവ്, ഡിസൈൻസ് – ജംഷീർ യെല്ലോക്യാറ്റ്സ്, പി ആർ ഓ – അജയ് തുണ്ടത്തിൽ.

 

Leave a Reply

Your email address will not be published. Required fields are marked *