മുംബൈക്ക് 9 വിക്കറ്റ് ജയം

ദു​ബാ​യ്: മും​ബൈ ഇ​ന്ത്യ​ന്‍​സ് 9 വിക്കറ്റിന്‌ ഡ​ല്‍​ഹിയെ വീഴ്ത്തി. തു​ട​ര്‍​ച്ച​യാ​യ നാ​ലാം മ​ത്സ​ര​ത്തി​ലും ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​ന് തോ​ല്‍​വി. ഇ​തോ​ടെ ഡ​ല്‍​ഹി​യു​ടെ പ്ലേ ​ഓ​ഫി​നു​ള്ള കാ​ത്തി​രി​പ്പ് നീ​ണ്ടു.

ഡ​ല്‍​ഹി ഉ​യ​ര്‍​ത്തി​യ 111 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം 14.2 ഓ​വ​റി​ല്‍ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ മും​ബൈ മ​റി​ക​ട​ന്നു. അ​ര്‍​ധ സെ​ഞ്ചു​റി നേ​ടി​യ ഇ​ഷാ​ന്‍ കി​ഷ​നാ​ണ് മും​ബൈ വി​ജ​യം എ​ളു​പ്പ​മാ​ക്കി​യ​ത്. 47 പ​ന്തു​ക​ള്‍ നേ​രി​ട്ട കി​ഷ​ന്‍ മൂ​ന്നു സി​ക്സും എ​ട്ട് ഫോ​റു​മ​ട​ക്കം 72 റ​ണ്‍​സോ​ടെ പു​റ​ത്താ​കാ​തെ നി​ന്നു. ആ​ന്‍റി​ച്ച്‌ നോ​ര്‍​ട്ജെ​യെ സി​ക്സി​നു പ​റ​ത്തി​യാ​ണ് ഇ​ഷാ​ന്‍ കി​ഷ​ന്‍ വി​ജ​യ റ​ണ്‍ കു​റി​ച്ച​ത്. മും​ബൈ ബൗ​ള​ര്‍​മാ​രു​ടെ ത​ക​ര്‍​പ്പ​ന്‍ ഏ​റി​നു മു​ന്നി​ല്‍ പ​ക​ച്ച ഡ​ല്‍​ഹി​ക്ക് 20 ഓ​വ​റി​ല്‍ ഒ​ന്പ​ത് വി​ക്ക​റ്റി​ന് 110 റ​ണ്‍​സ് എ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. മൂ​ന്നു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ ട്രെ​ന്‍​ഡ് ബോ​ള്‍​ട്ടും ജ​സ്പ്രീ​ത് ബും​റ​യു​മാ​ണ് ഡ​ല്‍​ഹി​യെ ത​ക​ര്‍​ത്ത​ത്.

ഡ​ല്‍​ഹി​യു​ടെ തു​ട​ക്കം ത​ക​ര്‍​ച്ച​യോ​ടെ​യാ​യി​രു​ന്നു. റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​ത്ത ശി​ഖ​ര്‍ ധ​വാ​ന്‍ പു​റ​ത്താ​യി. പൃ​ഥ്വി ഷാ​യും വേ​ഗ​ത്തി​ല്‍ വീ​ണു. ശ്രേ​യ​സ് അ​യ്യ​രും ഋ​ഷ​ഭ് പ​ന്തും ഒ​രു​മി​ച്ച്‌ ഡ​ല്‍​ഹി​യെ ക​ര​ക​യ​റ്റു​മെ​ന്നു തോ​ന്നി​ച്ചെ​ങ്കി​ലും അ​തു​മു​ണ്ടാ​യി​ല്ല. 35 റ​ണ്‍​സി​ന്‍റെ സ​ഖ്യ​മു​ണ്ടാ​ക്കി​യ ഈ ​കൂ​ട്ടു​കെ​ട്ട് രാ​ഹു​ല്‍ ച​ഹ​ര്‍ പൊ​ളി​ച്ചു. 12-ാം ഓ​വ​റി​ല്‍ മാ​ര്‍​ക​സ് സ്റ്റോ​യി​ന്‍​സി​നെ​യും (2) പ​ന്തി​നെ​യും (21) ബും​റ പു​റ​ത്താ​ക്കി​യ​തോ​ടെ ഡ​ല്‍​ഹി ത​ക​ര്‍​ച്ച ഉ​റ​പ്പാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *