വിസ്മയിപ്പിക്കാൻ കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും!

ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷം നിവിൻ പോളി നായകനാകുന്ന കായം‌കുളം കൊച്ചുണ്ണി തിയേറ്ററുകളിലേക്കെത്തുകയാണ്. ചിത്രം ഒക്ടോബര്‍ 11ന് തീയേറ്ററുകളിലെത്തും. കഴിഞ്ഞ മാസം മുബൈയില്‍ ചിത്രത്തിന്റെ പ്രിവ്യു പ്രദര്‍ശനമുണ്ടായിരുന്നു. കായംകുളം കൊച്ചുണ്ണിയായി നിവിനും ഇത്തിക്കര പക്കിയായി മോഹന്‍ലാലും തകര്‍ത്ത് അഭിനയിച്ചിട്ടുണ്ടെന്നാണ് ചിത്രത്തെക്കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍.

ഇത്തിക്കര പക്കിയായി എത്തുന്നത് മോഹൻലാലാണ്. രണ്ട് പേരുടെയും ആരാധകർ ആവേശത്തിലാണ്.  ‘എസ്ര’ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ പ്രിയാ ആനന്ദാണ് ‘കായംകുളം കൊച്ചുണ്ണി’യില്‍ നായികയായി എത്തുന്നത്.
ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, സുധീര്‍ കരമന, മണികണ്ഠന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *