എം. ശിവശങ്കറിനെ ഒടുവില്‍ മുഖ്യമന്ത്രി സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്വപ്ന ജോലി സമ്പാദിച്ചതും എം ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ഫോണില്‍ സംസാരിച്ചതുമാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി പരിശോധിച്ചത്. പ്രതികളുമായി ഇടപെട്ടതില്‍ ശിവശങ്കറിന് ജാഗ്രതക്കുറവുണ്ടായെന്നാണ് ചീഫ് സെക്രട്ടറിയുടെ കണ്ടെത്തല്‍. സ്വപ്നയ്ക്ക് ജോലി നല്‍കിയതിലും വീഴ്ചയുണ്ടായി.

സര്‍വ്വീസ് ചട്ടങ്ങള്‍ എം ശിവശങ്കരന്‍ ലംഘിച്ചതിന് സസ്‌പെന്‍ഡ് ചെയ്യാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒന്‍പതര മണിക്കൂറോളം ചോദ്യം ചെയ്ത ശിവശങ്കറിനെതിരെ കസ്റ്റംസ് പ്രതിചേര്‍ക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *