കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. അഴൂർ ഗ്രാമപഞ്ചായത്തിലെ കൊട്ടാരംതുരുത്ത്, തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ കടകംപള്ളി, കുളത്തൂർ ഗ്രാമപഞ്ചായത്തിലെ പൊഴിയൂർ, പൊയ്പള്ളിവിളാകം, കൊല്ലംകോട്, മുല്ലശ്ശേരി, പരുത്തിയൂർ, പൊഴിക്കര ബീച്ച്, ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ശാർക്കര, ചിറയിൻകീഴ്, വലിയകട, ചെങ്കൽ ഗ്രാമപഞ്ചായത്തിലെ കൊടങ്കര, കാരോട് ഗ്രാമപഞ്ചായത്തിലെ വടക്കേപുതുവീട്, പ്ലാമൂട്ടുകട, അയിര, കാന്തള്ളൂർ, പൂവാർ ഗ്രാമപഞ്ചായത്തിലെ പുവാർ ബണ്ട്, പൂവാർ ടൗൺ, പൂവാർ, വരവിളത്തോപ്പ്, ബീച്ച്, ഇരിക്കാലുവിള, പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ പാൽകുളങ്ങര, ആലത്തൂർ, ത്രിപ്പലവൂർ, അരുവിക്കര, മാരായമുട്ടം, അയിരൂർ, പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ ആലമുക്ക്, പൂവച്ചൽ, കാട്ടാക്കട ചന്ത, പുളിങ്കോട്, തട്ടാമ്പാറ എന്നീ വാർഡുകളെയും കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തി. ഈ വാർഡുകളോട് ചേർന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്തണം. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരുംതന്നെ കണ്ടെയിൻമെന്റിനു സോണിനു പുറത്തുപോകാൻ പാടില്ല. സർക്കാർ മുൻ നിശ്ചയപ്രകാരമുള്ള പരീക്ഷകൾ മാറ്റമില്ലാതെ നടക്കും. എന്നാൽ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.

Leave a Reply

Your email address will not be published. Required fields are marked *