സംസ്ഥാനത്ത് സമരങ്ങൾ വിലക്കി ഹൈക്കോടതി

കൊച്ചി: കോവിഡിന്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് സമരങ്ങൾ വിലക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശം കർശനമായി നടപ്പാക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ ഉറപ്പു വരുത്തണം. അല്ലാത്തവർക്കെതിരെ ദുരന്ത നിവാരണ നിയമം ഉൾപ്പടെയുള്ളവ പ്രകാരം കേസെടുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. 10 പേർ ചേർന്ന് പ്രതിഷേധം ആകാം എന്ന സംസ്ഥാന സർക്കാരിന്റെ മാർഗ നിർദേശം കേന്ദ്ര മാർഗനിർദേശത്തിന് വിരുദ്ധമാണ്. മാനദണ്ഡങ്ങൾ ലംഘിച്ചു സമരം നടന്നാൽ ‍‍ഡിജിപിയും ചീഫ് സെക്രട്ടറിയും വ്യക്തിപരമായി ഉത്തരവാദികളായിരിക്കും എന്നും കോടതി ചൂണ്ടിക്കാണിച്ചു.

ജൂൺ 29ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗനിർദേശ പ്രകാരമാണ് സമരങ്ങൾ നടത്താൻ പാടില്ലെന്ന് നിർദേശിച്ചിരിക്കുന്നത്. 10 പേരെ വരെ ഉൾപ്പെടുത്തി പ്രതിഷേധം സംഘടിപ്പിക്കാമെന്ന സംസ്ഥാന സർക്കാർ മാർഗനിർദേശത്തിന് നേരെ വിരുദ്ധമായ നിലപാടാണ് ഇത്. കേന്ദ്ര സർക്കാർ നൽകിയിട്ടുള്ള മാർഗനിർദേശം പാലിക്കാൻ സംസ്ഥാനത്തിന് ബാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചു. കോവിഡ് കാലത്ത് സമരങ്ങൾ പാടില്ലെന്ന് നിർദേശിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിക്കു മുന്നിലെത്തിയ മൂന്ന് ഹർജികൾ പരിഗണിച്ചാണ് ഇന്ന് ഇടക്കാല ഉത്തരവിറക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed