പവന് 36,680 രൂപ

സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. ഗ്രാമിന് 35 രൂപ കൂടി 4585 രൂപയായി. 36,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില.

ആഗോളതലത്തില്‍ സമ്പദ്ഘടന ദുര്‍ബലമായതാണ് തുടര്‍ച്ചയായി വില ഉയരാന്‍ കാരണം. കോവിഡും ലോക്ക്ഡൌണും കാരണം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണം മാറി. ആഗോള വിപണികളില്‍ സ്വര്‍ണവില എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണിപ്പോള്‍. രൂപയുടെ മൂല്യമിടിവ് കൂടിയായതോടെ ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില സര്‍വ റെക്കോര്‍ഡുകളും ഭേദിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *