ജിയോയിൽ ഗൂഗിൾ 33,737 കോടി നിക്ഷേപിക്കുമെന്ന് റിലയൻസ്

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഭാഗമായ ജിയോ പ്ലാറ്റ്ഫോംസിൽ വീണ്ടും വിദേശ ടെക് ഭീമന്മാരുടെ നിക്ഷേപം. ഇക്കുറി ഗൂഗിളാണ് നിക്ഷേപവുമായി വരുന്നത്. ജിയോ പ്ലാറ്റ്ഫോംസിന്റെ 7.7 ശതമാനം ഓഹരികളിലായി 33,737 കോടി രൂപയാണു ഗൂഗിൾ നിക്ഷേപിക്കുക. 43–ാം വാർഷിക പൊതുയോഗത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 22നു ശേഷം ജിയോയിലെ 14–ാം നിക്ഷേപമാണിത്.

നേരത്തെ ഫെയ്സ്ബുക്, സിൽവർ ലേക്ക്, ക്വാൾകോം തുടങ്ങിയ കമ്പനികളും ജിയോയിൽ നിക്ഷേപിച്ചിരുന്നു. അടുത്തിടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വിപണിമൂല്യം 11 ലക്ഷം കോടി രൂപ കടന്ന് റെക്കോർഡിട്ടിരുന്നു. ഈ നിലയിലെത്തുന്ന ആദ്യ ഇന്ത്യൻ കമ്പനിയാണു റിലയൻസ്. വിദേശനിക്ഷേപകരിൽനിന്നു മൂലധനസമാഹരണം നടത്തിയതോടെ കമ്പനി കടമില്ലാക്കമ്പനിയായി മാറിയെന്നും മുകേഷ് അംബാനി പ്രഖ്യാപിച്ചു. കഴിഞ്ഞദിവസമാണു മുകേഷ് അംബാനി ലോക ധനികരില്‍ ആറാം സ്ഥാനം സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *