യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് രാജകുടുംബത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പ് നല്‍കി. വിധി വന്നതിന് പിന്നാലെ രാജകുടുംബത്തെ സന്ദര്‍ശിച്ചപ്പോഴായിരുന്നു ഉമ്മന്‍ചാണ്ടി രാജകുടുംബത്തിന് ഇതു സംബന്ധിച്ച ഉറപ്പ് നല്‍കിയത്.

യു.ഡി.എഫ് സര്‍ക്കാര്‍ വന്നാല്‍ നിശ്ചയമായും സുരക്ഷ ഏറ്റെടുക്കുമെന്നാണ് മുന്‍ മുഖ്യമന്ത്രി പറയുന്നത്. സെക്യുരിറ്റി സര്‍ക്കാരിന്റെ ബാദ്ധ്യതയാണ്. സര്‍ക്കാരിന് സെക്യുരിറ്റി നല്‍കാന്‍ ബാദ്ധ്യതയുണ്ടെന്നാണ് വി.എസ് ശിവകുമാര്‍ എം.എല്‍.എയും പ്രതികരിക്കുന്നത്. കൊട്ടാരത്തിന് മാത്രമല്ല തിരുവനന്തപുരത്തിന് തന്നെ ആശ്വാസമാണ് വിധി. തിരുവനന്തപുരത്തുകാരുടെ വൈകാരികമായ കാര്യമാണിതെന്നും മുന്‍ ദേവസ്വം മന്ത്രി കൂടിയായ ശിവകുമാര്‍ പറയുന്നു.

പദ്മനാഭസ്വാമി കൊടുത്ത വിധിയാണെന്നാണ് രാജകുടുംബാംഗങ്ങള്‍ ഇതിനോട് പ്രതികരിക്കുന്നത്. വലിയ സ്വത്തുക്കളുണ്ടെന്ന് പ്രചരിപ്പിച്ചുവെന്നാണ് കുടുംബാംഗത്തിന്റെ പ്രതികരണം. വിധി വരുമെന്ന് ശനിയാഴ്ച അറിഞ്ഞത് മുതല്‍ ആളുകള്‍ പ്രാര്‍ത്ഥനയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may missed