ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിലേക്ക്‌. കസ്റ്റംസിന്റെ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹം തിരുവനന്തപുരത്തെ ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരായി.

നേരത്തെ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ മു​ൻ ഐ​ടി സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ വീ​ട്ടി​ലെ​ത്തി. മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ശി​വ​ശ​ങ്ക​റി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. ശി​വ​ശ​ങ്ക​റി​ന്‍റെ പൂ​ജ​പ്പു​ര​യി​ലെ വീ​ട്ടി​ൽ പ​ത്ത് മി​നി​റ്റോ​ളം ചെ​ല​വ​ഴി​ച്ച​തി​നു ശേ​ഷ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ട​ങ്ങി​യ​ത്. ഔ​ദ്യോ​ഗി​ക ബോ​ർ​ഡ് ഇ​ല്ലാ​ത്ത വാ​ഹ​ന​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​ത്. മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​നും ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​യി​ല്ല. കസ്റ്റംസ് ഡി.ആര്‍.ഐ സംഘം ശിവശങ്കറിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി. ചോദ്യംചെയ്യലിനായി കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് നല്‍കാനാണ് ഉദ്യോഗസ്ഥര്‍ എത്തിയത്.

സ്വര്‍ണക്കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥര്‍ എത്തിയിരിക്കുന്നതെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *