ചൊവ്വരയില്‍ സ്‌കൂള്‍ ബസ് കനാലിലേക്കു മറിഞ്ഞു; നിരവധി കുട്ടികള്‍ക്ക് പരുക്ക്‌

തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയില്‍ സ്‌കൂള്‍ ബസ് കനാലിലേക്കു മറിഞ്ഞു. നിരവധി കുട്ടികള്‍ക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. ഇവരെ ആശുപത്രിയിലെത്തിച്ചു. ബസ് കനാലിലേക്ക് തലകീഴായി മറിഞ്ഞ സ്ഥിതിയിലാണ്.

പട്ടം താണുപിള്ള മെമ്മോറിയല്‍ സ്‌കൂളിലെ മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ എട്ടു മണിയോടെ ചൊവ്വര കാവുനട റോഡിലാണ് അപകടം. ഒരു വാഹനത്തിന് മാത്രം കഷ്ടിച്ച് പോകാൻ കഴിയുന്ന റോഡിലാണ് അപകടം നടന്നത്. തലകീഴായി മറിഞ്ഞ ബസിനുള്ളിൽ നിന്ന് പരിക്ക് പറ്റിയ കുട്ടികളെ നാട്ടുകാർ രക്ഷപ്പെടുത്തി റോഡിലൂടെ പോയ വാഹനങ്ങളിൽ ആശുപത്രിയിൽ എത്തിച്ചു.

മഴ പെയ്തത് കൊണ്ട് വഴിയില്‍ നിന്ന് തെന്നി മാറിയതാണ് അപകട കാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. റോഡരികിലെ മണ്ണിടിഞ്ഞതിനെ തുടര്‍ന്നാണു ബസ് അപകടത്തില്‍പെട്ടതെന്നും പറയപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may missed