ഗ്രാൻഡ് മാ ടോയ് യൂടൂബിൽ റിലീസ് ചെയ്തു

വാർദ്ധക്യത്തിൽ അനാഥമാകുന്ന മാതാപിതാക്കളുടെ നൊമ്പര ചിത്രമാണ് ” ഗ്രാൻഡ് മാ ടോയ്”. പി.യു.കൃഷ്ണൻ നിർമ്മിച്ച് ഗജേന്ദ്രൻ വാവ സംവിധാനം ചെയ്ത ഹ്രസ്വചിത്രം ” യൂടൂബിൽ റിലീസ് ചെയ്തു .പത്മശ്രീ മോഹൻലാൽ ചെയർമാനും രവീന്ദ്രൻ സെക്രട്ടറിയുമായ കൊച്ചിൻ മെട്രോ UAE യുടെ ഫെയ്സ് ബുക്ക് പേജിലൂടെയും, സംവിധായകൻ രാജസേനൻ, ഊർമ്മിള ഉണ്ണി, സൗപർണ്ണിക സ്വഭാഷ് , ചാർമിള , മനോജ് എന്നി പ്രശസ്ത താരങ്ങളുടെ പേജിലൂടെയുമാണ് ഈ കുഞ്ഞ് ചിത്രം റിലീസ് ചെയ്തത്.

മലയാള സിനിമയിൽ അമ്മ കഥാപാത്രം കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ അമ്മമാരെ പ്രധാന കഥാപാത്രമാക്കി അവതരിപ്പിച്ച ചിത്രം എന്ന പ്രത്യേക കൂടെ ഈ ചിത്രത്തിന് പ്രശസ്തിയേറുന്നു

തമിഴ് മലയാളം തെലുങ്ക് ഭാഷാചിത്രങ്ങളിലെ പ്രശസ്ത തിരക്കഥാകൃത്ത് സതീഷ് മുതുകുളമാണ് തിരക്കഥ എഴുതിയിരിക്കുന്നത് . സിനിമാ ട്ടോ ഗ്രാഫി ജോഷ്വ റൊണാൾഡും പ്രൊഡക്ഷൻ കൺട്രോളർ ബിജു ആറ്റിങ്ങലും അസ്സോസിയേറ്റ് ഡയറക്ടർ സ്രാവൻ ബിജു നിർവ്വഹിക്കുന്നു.  പ്രശസ്ത ചിത്രകാരനും ക്യാ മാനുമായ ഗജേന്ദ്രൻ വാവയുടെ മറ്റൊരു ഹിറ്റാവുകയാണ് ഈ ചിത്രവും.

ബേബി മഹാശ്വേത പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ വത്സല മേനോൻ , വിനോദ് രവി , കല്യാണി നായർ, റോസിലിൻ , ശ്രീകുമാർ , ലച്ചു , സുന്ദരി അമ്മ, മാസ്റ്റർ അമൻ, സതി ,ശാന്തകുമാരി, മാസ്റ്റർ അഭിനവ് എന്നിവര്‍ വേഷമിടുന്നു

സ്റ്റിൽ ഫോട്ടോഗ്രാഫി സദൻ ടോപ്പ് , DI വിഷ്ണു പുളിയറ , സഹസംവിധാനം ക്രിസ്റ്റിൻ റോയ്, BG M പ്രവീൺ, കവിത രചന സുബാഷ് ചേർത്തല ആലാപനം ശ്രീലക്ഷ്മി.

Leave a Reply

Your email address will not be published. Required fields are marked *