കാര്‍ഷിക മേഖലയ്ക്ക് മുന്‍‌തൂക്കം; മത്സ്യബന്ധന മേഖലയ്ക്ക് 20,000 കോടി

ന്യൂഡല്‍ഹി: ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന്‍ പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ കൃ​ഷി​ക്കും അ​നു​ബ​ന്ധ മേ​ഖ​ല​യ്ക്കും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതാണ് പദ്ധതിയെന്ന്‌ 11 പ​ദ്ധ​തി​ക​ളാ​ണ് ഇ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്ന​തെ​ന്നും വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ധ​ന​മ​ന്ത്രി പറഞ്ഞു. പി​എം കി​സാ​ന്‍ ഫ​ണ്ട് വ​ഴി 18,700 കോ​ടി കൈ​മാ​റി​, പി​എം ഫ​സ​ല്‍​ഭീ​മ യോ​ജ​ന വ​ഴി 6,400 കോ​ടി രൂ​പ ന​ല്‍​കി. താ​ങ്ങു​വി​ല സം​ഭ​ര​ണ​ത്തി​ന് 74,300 കോ​ടി രൂ​പ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കാര്‍ഷികമേഖലക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി നടപ്പാക്കും. വിളകളുടെ സംഭരണം മെച്ചപ്പെടുത്താനാണ്​ ഈ തുക. ഭക്ഷ്യമേഖലയിലെ നാമമാത്ര സംരംഭങ്ങള്‍ക്ക്​ 10,000 കോടിയും അനുവദിക്കും. കാര്‍ഷിക മേഖലക്കായി ഒരുലക്ഷം കോടി വകയിരുത്തുന്നത്​ ആഗോള തലത്തില്‍ പ്രവര്‍ത്തിക്കാന്‍ തയാറെടുക്കുന്ന സ്വകാര്യ കമ്ബനികള്‍ക്കും സ്​റ്റാര്‍ട്ട്​ അപ്പുകള്‍ക്കും ഉത്തേജനമാകും.

മത്സ്യബന്ധന മേഖലയ്ക്ക് 20,000 കോടിപ്രഖ്യാപിച്ചു. മത്സ്യ മേഖലയില്‍ 1 ലക്ഷം കോടിയുടെ കയറ്റുമതിയാണ് ലക്ഷ്യം വെയ്ക്കുന്നത്.മത്സ്യോത്പാദനം 70 ലക്ഷം ടണ്‍ ആയി ഉയരുമെന്നാണ് കണക്കാക്കുന്നത് . ഇതിലൂടെ 55 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *