കാര്‍ഷികോല്‍പന്നങ്ങള്‍ കര്‍ഷക വിപണി വഴി സംഭരിക്കും

തിരുവനന്തപുരം : ലോക്ക്ഡൗണ് മൂലം ദുരിതത്തിലായ കര്ഷകരെ സഹായിക്കന് കര്ഷക വിപണി വഴി ഉല്പ്പന്നങ്ങള് ശേഖരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിഷു ഈസ്റ്റര് വിപണി സജീവമാകേണ്ട ഘട്ടമാണിത്. ഈ ഘട്ടത്തില് അധികമായി ഉല്പാദിപ്പിക്കപ്പെട്ട പച്ചക്കറികള് വിപണി കിട്ടാതെ പാഴാകുന്നത് കര്ഷകരെ സാരമായി ബാധിക്കും. അതുകൊണ്ട് കൃഷി വകുപ്പ് കര്ഷക വിപണികള് വഴി പച്ചക്കറികള് സംഭരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. കര്ഷകര് ഈ വിപണികളെ പ്രയോജപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കര്ഷകര്ക്ക് മാത്രമല്ല സുരക്ഷിത സമൂഹത്തിനും ലഭ്യമാകുന്നതിന് ഇത് സഹായകമാകും. പഴം, പച്ചക്കറി വ്യാപാരികള് അവര് വില്ക്കുന്ന ഉല്പന്നങ്ങളില് പ്രാദേശികമായി ലഭ്യമാകുന്നത് കേരളത്തിലെ കര്ഷകരില്നിന്ന സംഭരിക്കാന് തയ്യാറാകണമെന്ന് ഈ ഘട്ടത്തില് അഭ്യര്ഥിക്കുകയാണ്. മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *