അഞ്ചു ലക്ഷം പച്ചക്കറിത്തൈകള്‍ തയാറാക്കി വിതരണം

നെടുമങ്ങാട്: ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയ പദ്ധതിയായ വല്ലംനിറ ലോക്ക് ഡൗണ്‍ കാലത്ത് മാതൃകയാകുന്നു. ലോക്ഡൗണ്‍ സമയം സാധ്യമായ കാര്‍ഷിക ഇടപെടലുകള്‍ നടത്തണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചു ലക്ഷം പച്ചക്കറിത്തൈകള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള നടപടികള്‍ ബ്ലോക്ക് അരംഭിച്ചു. ഇതിനോടകം ഒരു ലക്ഷം തൈകള്‍ വിതരണവും ചെയ്തു. വിഷവിമുക്തമായ പച്ചക്കറികള്‍ വിളയിച്ചെടുക്കുന്നതിലും പൂഷ്പക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിലും സ്വയം പര്യാപ്തത നേടുകയെന്ന ലക്ഷ്യത്തോടെ ബ്ലോക്കിലെ കുടുംബങ്ങള്‍ക്കായി ആവിഷ്‌കരിച്ച പദ്ധതിയാണ് വല്ലം നിറ.

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ അംഗീകാരമുള്ള തൈകളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. വെണ്ട, വെള്ളരി, പച്ചമുളക്, ചീര, പടവലം, പയര്‍, വെള്ളരി ,ബീറ്റ്‌റൂട്ട്, കാബേജ് തുടങ്ങിയവയുടെ തൈകള്‍ ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും സൗജന്യമായി വാങ്ങാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൈ ആവശ്യമുള്ളവര്‍ ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *