ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ചരിത്രപരമായ വിധി പ്രഖ്യാപിച്ചത്.

ജെഎൻയു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടതു സഖ്യത്തിനു തിളക്കമാർന്ന വിജയം. സീറ്റുകളിൽ വ്യക്തമായ മുന്നേറ്റം നേടിയാണ് ഇടതു സഖ്യം വീണ്ടും ജെഎൻയു പിടിച്ചെടുത്തത്.22 മെയിൻ സ്‌കൂളുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇടതു സഖ്യം 18 സീറ്റുകൾ സ്വന്തമാക്കി. എ ബി വി പി, എൻ എസ് യു, ബാപ്‌സ, എന്നിവർ ഒരോ സീറ്റു സ്വന്തമാക്കിയപ്പോൾ ഒരു സീറ്റ് സ്വതന്ത്രനും നേടി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയന്റ് സെക്രട്ടറി സീറ്റുകളിൽ ഇടതു സഖ്യം വ്യക്തമായ മുന്നേറ്റമാണ് നടത്തിയത്.

എബിവിപിക്ക് സ്വാധീനമുണ്ടായിരുന്ന സീറ്റുകളിൽ പോലും ഇടതുസഖ്യമാണ് മുന്നേറിയത്. എബിവിപി തടസപ്പെടുത്തിയ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുനരാരംഭിച്ചതിന് ശേഷം ഇടതു സഖ്യ സ്ഥാനാർഥികളുടെ ലീഡ് നില താഴേക്കു പോയിരുന്നില്ല.

എബിവിപി കഴിഞ്ഞ ദിവസം വോട്ടെണ്ണൽ തടസപ്പെടുത്തിയിരുന്നു. തോൽവി മുന്നിൽക്കണ്ടു കൊണ്ടാണ് ബാലറ്റ് പെട്ടി തട്ടിപ്പറിയ്ക്കാനും തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളെ ആക്രമിയ്ക്കാനും എബിവിപി മതിർന്നതെന്ന് ഇടതു നേതാക്കൾ ആരോപിച്ചിരുന്നു. അക്രമത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രി ആരംഭിച്ച വോട്ടെണ്ണൽ നിർത്തിവെക്കുകയായിരുന്നു. തുടർന്ന് നടന്ന ചർച്ചകൾക്കു ശേഷമാണ് വോട്ടെണ്ണൽ വീണ്ടും ആരംഭിച്ചത്.

തെരഞ്ഞെടുപ്പ് സമയത്ത് എബിവിപിയുടെ ആക്രമണങ്ങൾക്കെതിരെ മറ്റ് വിദ്യാർത്ഥി സംഘടനകളെല്ലാം ചേർന്ന് പ്രസ്താവന ഇറക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *