ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കാവല്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

സബക്ക് ശേഷം നിഥിന്‍ രണ്‍ജി പണിക്കരുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന കാവല്‍ എന്ന ചിത്രത്തില്‍ നായകനായി സുരേഷ് ഗോപി എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സുരേഷ് ഗോപി തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. മുണ്ട് മടക്കിക്കുത്തി പിന്‍ഭാഗത്ത് തോക്കേന്തി നില്‍ക്കുന്ന ഒരാളുടെ പൂര്‍ണ്ണമല്ലാത്ത ചിത്രമാണ് പോസ്റ്ററിലുള്ളത്.

ലാലും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നിഥിന്‍ രണ്‍ജി പണിക്കര്‍ തന്നെയാണ്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *