ഖനനം ചെയ്യന്ന മണ്ണ് നീക്കം ചെയ്യുന്നതിന് അനുമതി വേണം: സി ഇ ഓ എ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങില്‍ നിന്നും ബില്‍ഡിങ് പെര്‍മിറ്റ് നല്‍കുന്നതിനൊപ്പം മണ്ണ് നീക്കം ചെയ്യുന്നതിനുള്ള അനുവാദം കൂടി നല്‍കണമെന്ന് കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി യോജനാ പദ്ധതി, ലൈഫ് പദ്ധതി തുടങ്ങിയവയ്ക്ക് നല്‍കുന്ന പെര്‍മിറ്റിനൊപ്പം മണ്ണ് ലെവന്‍ ചെയ്യുന്നതിനുള്ള അനുവാദവും നല്‍കണമെന്നും ജില്ലാ-താലൂക്ക് അടിസ്്ഥാനത്തില്‍ ജിയോളജി ഓഫിസുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

അനധികൃത മണ്ണുനീക്കല്‍ അവസാനിപ്പിക്കണമെങ്കില്‍ വാഹന ഉടമകള്‍ക്കു പുറമെ ഭൂവുടമകളെക്കൂടി കേസില്‍ പ്രതിചേര്‍ക്കണം. ണ്ണുമാന്തിയന്ത്രങ്ങള്‍ക്ക് അന്യസംസ്ഥാനങ്ങളില്‍ തുച്ഛമായ ടാക്‌സാണ് ഈടാക്കുന്നതെങ്കില്‍ സംസ്ഥാനത്ത് 185000 രൂപയാണ് ടാക്‌സായി ഈടാക്കുന്നത്. കാലാവസ്ഥാ വ്യതിയാനം നിമിത്തം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വന്‍പ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്നും ബാങ്കുകളില്‍ നിന്നും കാഷികമേഖലയില്‍ ഏര്‍പ്പെടുത്തിയതുപോലെ മൂന്നുമാസത്തെ മാറട്ടോറിയം തങ്ങള്‍ക്കും അനുവദിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

കേരള കണ്‍സ്ട്രക്ഷന്‍ എക്യുപമെന്റ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 31ന് ടാഗോര്‍ തീയറ്ററില്‍ രാവിലെ 10ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ ഒ. രാജഗോപാല്‍, വി.എസ്.ശിവകുമാര്‍ എന്നിവര്‍ പങ്കെടുക്കുമെന്നും ഭാവവാഹികള്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ ഭാരവാഹികളായ കുറ്റിച്ചല്‍മധു, അനില്‍, വേങ്കോട് മധു, മുജീബ്, സുനില്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *