കിടങ്ങൂരിൽ പതിമൂന്നുകാരി പീഡനത്തിനിരയായി

കോട്ടയം: കോട്ടയം കിടങ്ങൂരിൽ പതിമൂന്നുകാരി പീഡനത്തിനിരയായി. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയിൽ നാല് പേരെ കസ്റ്റഡിയിലെടുത്തു.കുട്ടിയെ രണ്ട് വർഷമായി അഞ്ചുപേർ ചേർന്ന് പീഡിപ്പിച്ചുവെന്നാണ് പരാതി. പോക്സോ നിയമപ്രകാരം കിടങ്ങൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ദേവസ്യ,​റെജി,​ജോബി,​നാഗപ്പൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അൽപസമയത്തിനുള്ളിൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് റിപ്പോർട്ടുണ്ട്. മറ്റൊരു പ്രതി ബെന്നി ഒളിവിലാണ്.

പെൺകുട്ടിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. മെഡിക്കൽ റിപ്പോർട്ടിലാണ് ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് വ്യക്തമായത്. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *