വാളയാറിലെ പീഡനത്തിനിരയായി പെൺകുട്ടികൾ മരണപ്പെട്ട കേസിൽ കേന്ദ്രം ഇടപെടുന്നു

ന്യൂഡൽഹി: വാളയാറിലെ പീഡനത്തിനിരയായി പെൺകുട്ടികൾ മരണപ്പെട്ട കേസിൽ കേന്ദ്രം ഇടപെടുന്നു. വിഷയം വിവാദമായ സാഹചര്യത്തിൽ ബാലാവകാശ കമ്മീഷനാണ് ഇടപെടുന്നത്. പ്രശ്‌നം കമ്മീഷന്റെ ലീഗൽ സെൽ പരിശോധിക്കുമെന്ന് കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂഖോ പറഞ്ഞു.

നേരത്തെ കേസിൽ പുനരന്വേഷണം വേണമെന്ന് വനിതാ കമ്മിഷനും ആവശ്യപ്പെട്ടിരുന്നു.പോക്‌സോ കേസ് വനിത കമ്മിഷൻ കൈകാര്യം ചെയ്യേണ്ടതല്ല. കമ്മിഷനുമേൽ കുതിരകേറിയിട്ട് കാര്യമില്ലെന്നും സംഭവം ശേഷം സ്ഥലം സന്ദർശിക്കാൻ തനിക്ക് സമയം ലഭിച്ചിരുന്നില്ലെന്നും കമ്മിഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞിരുന്നു

 

Leave a Reply

Your email address will not be published. Required fields are marked *