കരമന കേസ്: അന്വേഷിക്കാൻ ഡിസിപിയുടെ നേതൃത്വത്തില്‍ പത്തംഗ സംഘം
തിരുവനന്തപുരം : കരമനയിലെ സ്വത്ത് തട്ടിപ്പും മരണങ്ങളും പ്രത്യേകം അന്വേഷിക്കാൻ ഡിസിപിയുടെ നേതൃത്വത്തില്‍ പത്തംഗ സംഘം രൂപീകരിച്ചു. തിരുവനന്തപുരം സിറ്റി ക്രൈം ഡിസിപി മുഹമ്മദ് ആരിഫ് മേല്‍നോട്ടം നല്കുന്ന സംഘത്തില്‍ ജില്ല ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ എം.എസ്. സന്തോഷാണ് അന്വേഷണ ഉദ്യോഗസ്ഥന്.
സ്വത്തുക്കള്‍ തട്ടിയെടുത്തത് മൂന്നു തരത്തിലെന്ന് വ്യക്തമാക്കി പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. കാര്യസ്ഥന് രവീന്ദ്രൻ ഉള്‍പ്പെടെ പന്ത്രണ്ട് പേരെയാണ് പ്രതികളാക്കിയിരിക്കുന്നത്.