പഴകിയ ഭക്ഷണം വിറ്റാൽ ശക്തമായ നടപടി

പഴകിയ ഭക്ഷണം നൽകുന്ന ഹോട്ടലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ നിർദ്ദേശം നൽകി.

ജില്ലയുടെ പലഭാഗത്തു നിന്നും ഹോട്ടലുകൾക്കെതിരെ ഇത്തരം പരാതികൾ ലഭിക്കുന്നുണ്ട്. ഫോട്ടോ ഉൾപ്പെടെ പലരും പരാതിപ്പെട്ടിട്ടുണ്ട്. ഇവ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി നടപടി ഉറപ്പാക്കും. കളക്ടറേറ്റിൽ ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. തിരുവനന്തപുരം തമ്പാനൂർ ബസ്സ്സ്റ്റാന്റിൽ നിന്ന് റെയിൽവേസ്റ്റേഷനിലേക്ക് ആകാശ നടപ്പാത നിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്ന് ശശിതരൂർ എം.പിയുടെ പ്രതിനിധി യോഗത്തിൽ ആവശ്യപ്പെട്ടു. ദീർഘദൂര യാത്ര ചെയ്യുന്ന മുതിർന്നവർക്ക് ഉൾപ്പെടെ ഇത് സൗകര്യമായിരിക്കും. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി യോഗം അവലോകനം ചെയ്തു. എം.എൽ.എ.മാരായ സി.കെ.ഹരീന്ദ്രൻ, ഐ.ബി.സതീഷ്, കെ.എസ്.ശബരീനാഥ്, സബ്കളക്ടർ പാട്ടീൽ പ്രാഞ്ചൽ ലഹേൻസിംഗ്, അസിസ്റ്റന്റ് കളക്ടർ അനുകുമാരി, മറ്റ് എം.എൽ.എമാരുടെ പ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *