ഉപയോക്താക്കൾക്ക് പുതിയ സൗജന്യവുമായി റിലയൻസ് ജിയോ

സ്മാർട് ഫോൺ ഉപഭോക്താക്കൾക്കായി ഓൾ-ഇൻ-വൺസേവനങ്ങൾ പ്രഖ്യാപിച്ച ശേഷം പുതിയ ഓഫറുമായി റിലയൻസ് ജിയോ. എല്ലാ അൺലിമിറ്റഡ് പ്ലാനുകളും സേവനങ്ങളും ഒറ്റ പ്ലാനിൽ ലഭ്യമാക്കുന്നതാണ് പുതിയ ഓഫർ.

30 രൂപയ്ക്കു ഡേറ്റ ഇരട്ടിയാക്കാനുള്ള സൗകര്യവും ഉണ്ടാകും. നിലവിലുള്ള എല്ലാ പ്ലാനുകളും തുടർന്നു ലഭ്യമാകും. ഏറ്റവും കുറഞ്ഞ നിരക്കിൽ അൺലിമിറ്റഡ് കോളുകളും ഡേറ്റയും നൽകുന്നതാണ് ജിയോയുടെ പുതിയ 75 രൂപയുടെ പ്ലാൻ. ദീപാവലി ഉൽസവകാല ഓഫർ ആയി ജിയോ ഫോണുകൾക്ക് 50 ശതമാനം വിലകുറച്ച് 699 രൂപയാക്കിയിട്ടുണ്ട്.

പുതിയ ഓഫറുകൾ ഇങ്ങനെ:

75 രൂപയുടെ പ്ലാൻ: 3 ജിബി ഡേറ്റ, ജിയോ ഫോണുകളിലേക്ക് സൗജന്യകോൾ, മറ്റു ഫോൺ നമ്പറുകളിലേക്കു 500 മിനിറ്റ് ഓഫ്‌നെറ്റ് കോൾ ടൈം.

125 രൂപയുടെ പ്ലാൻ: 14 ജിബി ഡേറ്റ, ജിയോ ഫോണുകളിലേക്ക് സൗജന്യ കോൾ, മറ്റു ഫോൺ നമ്പറുകളിലേക്കു 500 മിനിറ്റ് ഓഫ്‌നെറ്റ് കോൾ ടൈം.

155 രൂപയുടെ പ്ലാൻ: 25 ജിബി ഡേറ്റ, ജിയോ ഫോണുകളിലേക്ക് സൗജന്യ കോൾ, മറ്റു ഫോണുകളിലേക്ക്  500 മിനിറ്റ് ഓഫ്‌നെറ്റ് കോൾ ടൈം.

185 രൂപയുടെ പ്ലാൻ: 25 ജിബി ഡേറ്റ, ജിയോ ഫോണുകളിലേക്ക് സൗജന്യ കോൾ, മറ്റു നമ്പറുകളിലേക്കു 500 മിനിറ്റ് കോൾ ടൈം.

Leave a Reply

Your email address will not be published. Required fields are marked *