പി.എസ്. ശ്രീധരൻ പിള്ള മിസോറം ഗവർണർ

ന്യൂഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള മിസോറം ഗവർണറാകും. രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥിയായിരുന്നു ശ്രീധരൻ പിള്ള. അതിനു പിന്നാലെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്റെ ചുമതലയും ശ്രീധരൻ പിള്ളയെ തേടിയെത്തി.

ഗവർണർ സ്ഥാനം പാർട്ടി തീരുമാനമെന്ന് ശ്രീധരൻപിള്ള പ്രതികരിച്ചു. പാർട്ടി തീരുമാനം എന്തു തന്നെയായാലും ഉൾക്കൊള്ളും.കേരളത്തിനു പുറത്തേക്കു പോകാമോയെന്ന് പ്രധാനമന്ത്രി ചോദിച്ചിരുന്നു. മുൻപും ഗവർണറായി പേരു പരിഗണിച്ചിട്ടുണ്ടെന്നും ശ്രീധരൻപിള്ള പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *