വിഎസ് അച്ചുതാനന്ദൻ ആശുപത്രിയില്‍

തിരുവനന്തപുരം: ശാരീരിക അസ്വസ്ഥതകളെ തുടർന്നു ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസ്സവും രക്തസമ്മർദത്തിൽ വ്യതിയാനവും അനുഭവപ്പെട്ടതിനെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിൽസയിലുള്ളത്. സ്ട്രോക്കിന്റെ ലക്ഷണങ്ങൾ കണ്ടതിനേത്തുടർന്ന് ഡോക്ടർമാരുടെ പ്രത്യേക നിരീക്ഷണത്തിലാണ്. ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ വിഎസിനെ സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *