രണ്ട് മണ്ഡലങ്ങളിലേത് ചോദിച്ചുവാങ്ങിയ തോൽവിയെന്ന് കെ സുധാകരൻ

കണ്ണൂർ: വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിലെ തോൽവിയ്ക്ക് ശേഷം കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷമായ വിമർശനവുമായി മുതിർന്ന നേതാവ് കെ സുധാകരൻ എംപി.  നേതാക്കൾ ചോദിച്ചുവാങ്ങിയ തോൽവിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പിന്റെ ഫലം വന്ന ശേഷം വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു സുധാകരൻ.

തോൽവി ജനം തന്നതല്ല. ഇതൊരു ഷോക് ട്രീറ്റ്മെന്റാണ്. ഇതിൽ നിന്നും സംസ്ഥാന നേതാക്കൾ ഒരു പാഠം പഠിക്കണമെന്നും കെ സുധാകരൻ കണ്ണൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫിലെ തമ്മിലടിയാണ് കോന്നിയിലും വട്ടിയൂര്‍ക്കാവിലും കോണ്‍ഗ്രസ്സിന് തിരിച്ചടിയായതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. ചില നേതാക്കള്‍ കോണ്‍ഗ്രസ്സിനും ജനങ്ങള്‍ക്കും തെറ്റായ സന്ദേശം നല്‍കി. എത്ര ഉന്നതരായാലും അവര്‍ക്കെതിരെ നടപടിയെടുക്കണം അങ്ങനെയുണ്ടായാല്‍ വീണ്ടും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *